തിരുവനന്തപുരം: നിയമ സെക്രട്ടറിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. നിയമ വകുപ്പിലെ 50 ശതമാനത്തിലധികം ജീവനക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥനാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരോട് ക്വാറന്റൈനിൽ പോകാൻ നിയമ സെക്രട്ടറി നിർദ്ദേശിച്ചു.