തിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കു യാത്ര നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ക്വാറന്റൈൻ ചട്ടങ്ങളിൽ മാറ്റം വരുത്തി. രോഗലക്ഷണങ്ങൾ ഇല്ലാത്തവരും ഏഴു ദിവസത്തിനുള്ളിൽ യാത്ര പൂർത്തീകരിച്ച് മടങ്ങിയെത്തുകയും ചെയ്യുന്നവർ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. എന്നാൽ രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ക്വാറന്റൈനിൽ കഴിയണം.