തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഉള്ളൂർ - മെഡിക്കൽ കോളേജ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചേന്തിയിൽ ഉള്ളൂർ മണ്ഡലം പ്രസിഡന്റ് അനീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം ഡോ.കെ. മോഹൻകുമാർ ഓണക്കിറ്റ് വിതരണം ട്രാൻസ്‌ജെൻഡേഴ്സ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾക്ക് നൽകി ഉദ്ഘാടനം ചെയ്‌തു. ശാസ്‌തമംഗലം മോഹൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്. ബാലു, ചെമ്പഴന്തി അനിൽ,​ അഭിലാഷ് ആർ. നായർ,​ എം.എസ്. അനിൽ, കൗൺസിലർ വി.ആർ. സിനി, ഡി.സി.സി അംഗങ്ങളായ ചേന്തിയിൽ സുഗുണൻ, ജേക്കബ് കെ. എബ്രഹാം, ചേന്തി അനിൽ, ആക്കുളം സുരേഷ്, ഉള്ളൂർ സന്തോഷ്, രാജേന്ദ്ര ബാബു, ട്രാൻസ്‌ജെൻഡേഴ്സ് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി നക്ഷത്ര, പി. ഭുവനചന്ദ്രൻ നായർ, കെ. സുരേന്ദ്രൻ നായർ, എസ്. സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.