കല്ലമ്പലം: കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. പള്ളിക്കൽ പകൽക്കുറി ചിത്തിരയിൽ രവികുമാർ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ പകൽകുറി വെളിനെല്ലൂർ റോഡിൽ പകൽകുറി ഇറക്കത്തിൽ ആയിരുന്നു അപകടം. സ്കൂട്ടിയുടെ നിയന്ത്രണം നഷ്ടമായ രവികുമാർ കയറ്റംകയറിവന്ന ബസിൽ ഇടിക്കുകയായിരുന്നു. ബസിന്റെ അടിയിലേക്ക് തെറിച്ച് വീണ രവികുമാറിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നാട്ടുകാർ ഇദ്ദേഹത്തെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ഭാര്യ ബിന്ദു. മക്കൾ രാഹുൽ, ഭാഗ്യ.
ചിത്രം: അപകടത്തിൽ മരിച്ച രവികുമാർ