കടയ്ക്കാവൂർ: എസ്.എൻ.ഡി.പി യോഗം കവലയൂർ ശാഖയുടെ കുടുംബസംഗമവും ശാഖാംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് കാഷ് അവാർഡും ഉപഹാര സമർപ്പണവും നടന്നു. ശാഖാ സെക്രട്ടറി എൻ. സത്യപാലന്റെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബസംഗമം, എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി. വിപിൻ രാജ് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ രാഹുൽ രാജീവ് (സിവിൽ സർവീസ്), അശ്വതി സത്യപാലൻ (പിഎച്ച്.ഡി), ഐശ്വര്യ സാബു(പ്ളസ്ടു), ആര്യ സുരേഷ്, അർജുൻ അമ്പാടി (എസ്.എസ്.എൽ.സി) എന്നിവരെ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി പൊന്നാടയണിയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള വിജയികൾക്ക് കാഷ് അവാർഡുകൾ സമ്മാനിച്ചു. ശാഖാ യോഗം കുടുംബാംഗങ്ങൾക്കുള്ള ഓണക്കിറ്റുകളുടെയും നിർദ്ധനർക്കുള്ള ചികിത്സാ സഹായവും ശ്രീകുമാർ പെരുങ്ങുഴി വിതരണം ചെയ്തു. യൂണിയൻ പ്രതിനിധി കുഞ്ഞുമോൻ, കവലയൂർ ഗുരുമന്ദിര സമിതി പ്രസിഡന്റ് കെ. രാജീവ്, സെക്രട്ടറി സാബുകവലയൂർ, വൈസ് പ്രസിഡന്റ് പ്രകാശ് എന്നിവർ സംസാരിച്ചു.