കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂർക്കോണം - ഇലന്തൂർ റോഡിന്റെ പുനർ നിർമ്മാണം പൂർത്തിയായി. വർഷങ്ങളായി തകർന്നു കിടന്ന റോഡിന്റെ ശോചനീയാവസ്ഥ നാട്ടുകാർ തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് സംഭവം വി ജോയി എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം അനുവദിച്ച് റോഡിന്റെ പണി പൂർത്തിയാക്കുകയായിരുന്നു. ഇതിന്റെ ഉദ്ഘാടനവും എം.എൽ.എ കഴിഞ്ഞ ദിവസം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി,പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാജഹാൻ, സി.പി.എം കുടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. സുധീർ എന്നിവർ പങ്കെടുത്തു.