ration-card

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പൊതു അവധിദിനമായ ഇന്നും (30ന്‌) റേഷൻകടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. ഇതിനുപകരം സെപ്തംബർ ഒന്നിന് കടകൾക്ക് അവധി നൽകും. ഓഗസ്റ്റിലെ റേഷൻ വിതരണം സെപ്തംബർ അഞ്ചുവരെ നീട്ടിയിട്ടുണ്ട്.

 വെള്ളക്കാർഡുകാർക്ക് ഓണക്കിറ്റ് വിതരണം

വെള്ളകാർഡുകാർക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നലെ ആരംഭിച്ചു. ഇന്നലെ 0,1,2,3,4 എന്നീ അവസാന അക്ക റേഷൻകാർഡുകാർക്കായിരുന്നു വിതരണം. ഇന്ന് 5,6,7,8,9 കാർഡിന്റെ അവസാന അക്കം ഉള്ളവർക്ക് കിറ്റുകൾ ലഭിക്കും. സൗജന്യക്കിറ്റ് വാങ്ങാൻ സാധിക്കാത്ത കാർഡുടമകൾക്ക് അടുത്തമാസം ഓണക്കിറ്റ് കൈപ്പറ്റാനുള്ള സൗകര്യമുണ്ടാകുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.