malayinkil

മലയിൻകീഴ് :പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് കൊവിഡ് പ്രതിരോധത്തിന്റ മുന്നണി പോരാളികളായ ആശ വർക്കർമാർക്ക് ഓണക്കിറ്റും ഓണക്കോടിയും നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ട്രസ്റ്റ് പ്രസിഡന്റുമായ വിളപ്പിൽരാധാകൃഷ്ണൻ നൽകി ആദരിച്ചു. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ 24 ആശാ വാളന്റിയർമാർ,വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെത്ത് സെന്ററിലെ 13 ആരോഗ്യ പ്രവർത്തകർ, 6 സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുൾപ്പെടെ 43 പേർക്കാണ് അനഹ ട്രസ്റ്റിന്റെ സഹായത്തോടെ ഭക്ഷ ധാന്യ കിറ്റുകളും ഓണക്കോടികളും നൽകിയത്.വിളപ്പിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ബി.ബിജുദാസിന്റെ അദ്ധ്യക്ഷതയിൽ അനഹ ട്രസ്റ്റ് പ്രതിനിധി നാരായണഅയ്യർ,മാധ്യമ പ്രവർത്തകൻ ശിവാകൈലാസ്,പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ഷാജി ദേവദാസ്,പ്രശാന്ത് പുളിയറക്കോണം തുടങ്ങിയവർ സംസാരിച്ചു.