photo

നെടുമങ്ങാട് :ഓണക്കാലത്ത് ജൈവ പച്ചക്കറി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സി.പി.എം ഒരുക്കുന്ന ആയിരം പച്ചക്കറി സംഭരണ-വിപണന കേന്ദ്രങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നെടുമങ്ങാട് കച്ചേരി ജംഗ്ഷനിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ ബാലഗോപാൽ നിർവഹിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി കെ.സി വിക്രമന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, കർഷക സംഘം ജില്ലാ പ്രസിഡൻ്റ് പത്മകുമാർ , സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു ,ആർ.മധു , ലേഖാ സുരേഷ് , എസ്.എസ് ബിജു,കെ.എ അസീസ് , കെ.റഹീം ,പി.ജി പ്രേമചന്ദ്രൻ , കെ.ഗീതാകുമാരി, ടി.ആർ സുരേഷ് എന്നിവർ പങ്കെടുത്തു.സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എമ്മിന്റെ നേതൃത്വത്തിൽ മൂവായിരത്തോളം കർഷക കൂട്ടായ്മകൾ രൂപീകരിച്ച് കൃഷി ചെയ്തിരുന്നു. ജൈവ കാർഷികോത്പന്നങ്ങളും കോഴിമുട്ട ,തേൻ തുടങ്ങിയ വിഭവങ്ങളുമാണ് സി.പി.എം ഓണച്ചന്തകളിൽ ലഭിക്കുകയെന്ന് ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ അറിയിച്ചു.