തിരുവനന്തപുരം:വിമർശിച്ചതിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ വിലക്കാൻ പി.എസ്.സിക്ക് അധികാരമില്ലെന്നും ആ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും സി.ദിവാകരൻ എം.എൽ.എ ആവശ്യപ്പെട്ടു.
വ്യവസ്ഥകൾ പാലിച്ച് അർഹതപട്ടിക തയ്യാറാക്കുകമാത്രമാണ് അവരുടെ ചുമതല. പി. എസ്. സി അംഗങ്ങൾ എങ്ങനെ ആ പദവിയിൽ എത്തിയെന്ന് അവരാലോചിക്കണം.
ഒരു സാമൂഹിക പ്രശ്‌നത്തെ പ്രാകൃതമായ രീതിയിൽ നേരിടാൻ ശ്രമിക്കുന്ന ചെയർമാനും കൂട്ടരും ഭരണഘടനയ്ക്ക് മുകളിൽ പറക്കരുത്. സാങ്കേതികവിദ്യ പുരോഗമിച്ചതോടെ പി. എസ്.സി അംഗങ്ങളുടെ എണ്ണംപോലും അശാസ്ത്രീയമാണെന്ന് പരാതിയുണ്ട്.റാങ്ക് ലിസ്റ്റിനെ കുറിച്ചും കാലതാമസത്തെക്കുറിച്ചും ധാരാളം പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും സി.ദിവാകരൻ ആവശ്യപ്പെട്ടു.