വെള്ളറട: റൂറൽ ജില്ലാ പൊലീസ് നടപ്പിലാക്കുന്ന ഓണ സമൃദ്ധി പദ്ധതിയുടെ ഭാഗമായി മൈലച്ചൽ സ്കൂളിലെ എസ്.പി.സി യൂണിറ്റ് സഹപാഠികളായ വിദ്യാർത്ഥികൾക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു. ആര്യങ്കോട് പൊലീസ് ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാർ , സ്കൂൾ ഹെഡ്മിസ്ട്രസ് റാണി ശ്രീധർ, എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ മാരായ സന്തോഷ് കുമാർ, മോളി, തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച 'ഞാൻ കൊവിഡ് വാരിയർ" എന്ന ഉപന്യാസ രചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് പൊലീസ് ഇൻസ്പെക്ടർ പ്രദീപ് വിതരണംചെയ്തു.