നെടുമങ്ങാട്:ആനാട്ട് കോൺഗ്രസിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ പഞ്ചായത്തംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ അജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്,ബ്ലോക്ക് ഭാരവാഹികളായ എസ്.മുജീബ്,ഹുമയൂൺ കബീർ,ആർ.ജെ മഞ്ജു,എം.എൻ ഗിരി, മുരളീധരൻ നായർ,ആനാട് ഗോപകുമാർ,മജീദ്, വേലപ്പൻ നായർ , ടി.സിന്ധു തുടങ്ങിയവർ പങ്കെടുത്തു.