നെടുമങ്ങാട് :സി.പി.എം ആട്ടുകാൽ ലോക്കൽ കമ്മിറ്റി മന്ദിരം (ഇ.കെ നയനാർ സ്മാരകം) സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,ചടയൻ ഗോവിന്ദൻ സ്മാരക മിനി ഹാളിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളായ എ.ജി.തങ്കപ്പൻ നായരെയും എം.രാമചന്ദ്രൻ നായരെയും ആദരിച്ചു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ , ഡി.കെ മുരളി എം.എൽ.എ, എ.ജി തങ്കപ്പൻ നായർ,എം.രാമചന്ദ്രൻ നായർ , പി.ഹരികേശൻ , മന്നൂർക്കോണം രാജേന്ദ്രൻ , സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി തുളസികുമാർ,പനവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി കിഷോർ,എം.എം അഷറഫ്,ആട്ടുകാൽ രാജു തുടങ്ങിയവർ പ്രസംഗിച്ചു.