kulathoor

പാറശാല: നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കുളത്തൂർ ഗവ.കോളേജിൽ പ്രവർത്തനമാരംഭിച്ചു.കെ.ആൻസലൻ എം.എൽ.എ സെന്ററിന്റെ പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു. 100 കിടക്കകളാണ് ഇവിടെ സജീകരിച്ചിട്ടുള്ളത്.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡോക്ടർമാർ,നഴ്സുമാർ,ആംബുലൻസ്,വോളന്റിയർമാർ എന്നിവരുടെ സേവനം 24 മണിക്കൂറും ഇവിടെ ഉണ്ടാകും.കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, കൊവിഡ് താലൂക്ക് കോ-ഓർഡിനേറ്റർ ഡോ.ജവഹർ, ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയർപേഴ്സൺ എ.ലത,ജനപ്രതിനിധികളായ രവീന്ദ്രൻ,അജിത്ത്,പ്രമീള,സെൽവറാണി തുടങ്ങിയവർ പങ്കെടുത്തു.