വിതുര:കൊവിഡ് വ്യാപിച്ചതിനെ തുടർന്ന് തൊളിക്കോട് പഞ്ചായത്തിലെ രണ്ട് വാർഡുകൾ കൂടി കണ്ടെയ്മെന്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചു. തോട്ടുമുക്ക്,പുളിമൂട് വാർ‌ഡുകളാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.തോട്ടുമുക്ക് വാർഡിൽ എട്ടു പേർക്കും,പുളിമൂട് വാർ‌ഡിൽ രണ്ട് പേർക്കും കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥീരികരിച്ചിരുന്നു.ഇതിൽ വിതുര കൃഷി ഓഫീസറും ഉൾപ്പെടുന്നു.രണ്ട് വാർ‌ഡുകൾ കൂടി ഹോട്ട് സ്പോട്ടുകൾ ആയതോടെ തൊളിക്കോട് പഞ്ചായത്തിലെ കണ്ടെയ്മെന്റ് സോണുകളുടെ എണ്ണം അഞ്ചായി.കൊവിഡ് പടർന്നതിനെ തുടർന്ന് പനയ്ക്കോട്,ചെറുവക്കോണം,തൊളിക്കോട് വാർ‌ഡുകളെ നേരത്തേ ഹോട്ട്സ്പോട്ടുകളാക്കിയിരുന്നു.പഞ്ചായത്തിൽ ആകെ 42 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ ഒരാൾ മരണപ്പെട്ടു.27 പേർ രോഗമുക്തി നേടി.ഇനി 14 പേർക്കാണ് രോഗം ഭേദമാകാനുള്ളത്.തോട്ടുമുക്ക് വാർ‌‌ഡ്-8,പുളിമൂട്-2,പനയ്ക്കോട്-1,കണിയാരംകോട്-1,തൊളിക്കോട്-1,ചായം-1.പുതിയ ഹോട്ട്സ്പോട്ടുകളായ തോട്ടുമുക്ക്,പുളിമൂട് വാർഡുകളിൽ ഓണം പ്രമാണിച്ച് വ്യാപാരസ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെ പ്രവർത്തിക്കാവുന്നതാണ്.ഹോട്ടലുകളിൽ പാഴ്സൽ മാത്രം അനുവദിക്കും.പഞ്ചായത്തിൽ അഞ്ച് ഹോട്ട്സ്പോട്ടുകൾ നിലവിൽ വന്നതോടെ പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.