ichivila-lp-school

പാറശാല:പാറശാല ഗ്രാമ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ഇഞ്ചിവിള ഗവ.എൽ.പി സ്‌കൂളിൽ നിർമ്മിച്ച ഓപ്പൺ സ്റ്റേജ്,ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനം പ്രസിഡന്റ് എസ്.സുരേഷ് നിർവഹിച്ചു. വാർഡ് മെമ്പറും ആരോഗ്യ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.സെയ്ദലി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.ഗ്ലോറി,പാറശാല എ.ഇ.ഒ ദേവ പ്രദീപ്,പാറശാല ബി.ആർ.സി യിലെ ബി.പി.ഒ എസ്.കൃഷ്ണകുമാർ,എസ്.എം.സി ചെയർമാൻ ടി.പാസിൽ,സ്റ്റാഫ് സെക്രട്ടറി ജെ.ശോഭന,ബി.ആർ.സി കോ-ഓർഡിനേറ്റർ ബീജ,റിട്ട.എ.ഇ.ഒ റോബർട്ട് ജോൺ,എൽ.രജനി എന്നിവർ സംസാരിച്ചു.