തിരുവനന്തപുരം : സ്‌റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെട്ട് സമരംഗത്തുള്ള നഴ്സിംഗ് വിദ്യാർത്ഥികളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിദ്യാർത്ഥി സംഘടന എൻ.എസ് സ്റ്റാഫ് അസോസിയേഷൻ ആരോപിച്ചു. അനിശ്ചിതകാല സമരം പത്താം ദിവസത്തിലേക്ക് കടന്നിട്ടും ഫയൽ തീർപ്പാക്കാൻ ധന വകുപ്പ് തയാറായിട്ടില്ല. ഓണക്കാലത്തും ന്യായമായ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിഷേധം ശക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.