covid19

തിരുവനന്തപുരം: ജില്ലയിൽ 408 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 344 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 49 പേരുടെ ഉറവിടം കണ്ടെത്താനായില്ല. ഒമ്പതുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ ആറുപേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആറ് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ഇന്നലെ ജില്ലയിൽ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 591 പേർ രോഗമുക്തി നേടി. മണക്കാട്, വെഞ്ഞാറമൂട്, വള്ളക്കടവ്, മുട്ടത്തറ, വലിയതുറ, മൈലക്കര, ധനുവച്ചപുരം, പാറശാല എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്‌തത്. ഇന്നലെ പുതുതായി 1,025 പേർ കൂടി രോഗനിരീക്ഷണത്തിലായി. 1,298 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 423 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 480 പേരെ ഡിസ്ചാർജ് ചെയ്‌തു.

നിരീക്ഷണത്തിലുള്ളവർ - 24,148

വീടുകളിൽ - 19,606

ആശുപത്രികളിൽ - 3,935

കൊവിഡ് കെയർ സെന്ററുകളിൽ - 607

പുതുതായി നിരീക്ഷണത്തിലായവർ - 1,025