
 2397 പുതിയ കേസുകൾ, 2137 പേർ സമ്പർക്ക രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ രോഗബാധിതർ 70,000 കടന്നു. ഇന്നലെ 2397 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2137 പേർ സമ്പർക്ക രോഗികളാണ്. 197 പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ആകെ കൊവിഡ് ബാധിതർ 71701 ആയി. 63 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 2225 പേർ രോഗമുക്തരായി. ആറു മരണങ്ങളും സ്ഥിരീകരിച്ചു. തലസ്ഥാനത്ത് 408 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
 ചികിത്സയിലുള്ളവർ 23,277
 രോഗമുക്തർ 48,083
 ആകെ മരണം 280
 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകൾ 34,988