തിരുവനന്തപുരം: തുടർച്ചയായ രണ്ട് പ്രളയവും കൊവിഡ് വ്യാപനവും സ്തംഭിപ്പിച്ച ലൈറ്റ്സ് ആൻഡ് സൗണ്ട് മേഖലയിൽ ഇളവുകൾ വേണമെന്ന് എസ്.കെ.പി ലൈറ്റ്സ് ആൻഡ് സൗണ്ട് അസോസിയേഷൻ ഭാരവാഹികൾ. കടം വാങ്ങിയും വായ്പ എടുത്തും ഉപകരണങ്ങൾ വാങ്ങിയവർ പണം തിരിച്ചടയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. മറ്റെല്ലാ മേഖലകളിലും നിയന്ത്രണങ്ങളോടെ ഇളവുകൾ നൽകിയതുപോലെ തങ്ങൾക്കും പ്രവർത്തനാനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം.