വെഞ്ഞാറമൂട്: വാമനപുരം കുറിച്ചി പ്രവാസി കൂട്ടായ്മയും കുറിച്ചി ശ്രീലക്ഷ്മി ഓയിൽ മില്ലും സംയുക്തമായി ഓണക്കിറ്റ് വിതരണം നടത്തി. കുറിച്ചി ശ്രീനാരായണഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ കുറിച്ചി പ്രവാസി കൂട്ടായ്മയിലെ അംഗങ്ങളുടെ അമ്മമാരാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. നിർദ്ധനരായ 30 കുടുംബങ്ങൾക്ക് 30 ഇനം സാധനങ്ങൾ അടങ്ങുന്ന കിറ്റുകളാണ് നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ആശാവർക്കർ ടി. ലത, അമ്മമാരായ കെ. ശ്രീരഥി, വി. രമണി, കെ. സുലോചന, സി. രമണി, സുജേഷ് ബാബു എന്നിവർ നേതൃത്വം നൽകി.