വെള്ളറട: വൃദ്ധനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വ്യാജ വക്കീൽ പിടിയിലായി. ഒറ്റശേഖരമംഗലം വട്ടകംകുഴി തലക്കോണം തലനിര പുത്തൻവീട്ടിൽ വിനോദാണ് (35) ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 28ന് രാവിലെ 7ന് വട്ടകുഴി സുജ ഭവനിൽ ദാനമിനെ (76) റബർ ടാപ്പിംഗ് കത്തികൊണ്ട് കുത്തുകയും ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ ദാനം കാട്ടാക്കട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ വിനോദ് എന്നും പൊലീസ് പറഞ്ഞു. വ്യാജ വക്കീൽ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് ഇയാളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ആര്യങ്കോട് സി.ഐ പ്രദീപ് കുമാർ, എസ്.ഐ സജി ജി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.