thomas-isac

തിരുവനന്തപുരം: പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. തട്ടിപ്പ് കേസിലെ കുറ്രവാളികളെ നിയമത്തിന് മുന്നിലെത്തിക്കും. ചിട്ടികൾക്ക് കെ.എസ്.എഫ്.ഇയെ ആശ്രയിക്കുന്നതാണ് നല്ലത്.

കാരുണ്യ പദ്ധതി നിറുത്തുകയാണെന്ന പ്രചാരണം ശരിയല്ല. ആരോഗ്യ ഇൻഷ്വറൻസുകൾ പദ്ധതി ഇനി ആരോഗ്യവകുപ്പിന്റെ കീഴിൽ നടക്കും. നേരത്തെ കിട്ടിക്കൊണ്ടിരുന്ന എല്ലാ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും.

2013ൽ തുടങ്ങിയ കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതി പുനഃപരിശോധനിക്കുമെന്നാണ് ഇടതുമുന്നണി വാഗ്ദാനം ചെയ്തത്. അത് കമ്മിഷൻ ചെയ്തുകൊണ്ടിരിക്കുകയാണ്. കോൺട്രിബ്യൂട്ടറി പെൻഷൻ തുടരേണ്ടിവരുമെന്ന സൂചന നൽകിയ മന്ത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൻഷൻകാർക്ക് അധികമായി എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകുന്നതിന് തയ്യാറാണെന്നും വ്യക്തമാക്കി.