തിരുവനന്തപുരം: കൊവിഡ് കാലത്ത് ലോക്ഡൗൺ കാരണം പ്രതിസന്ധിയിലായവരെ സഹായിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വായ്പ മോറട്ടോറിയത്തിന്റെ കാലാവധി ആഗസ്റ്റ് 31ന് അവസാനിക്കുന്നത് ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി നൽകണമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാലാവധി നീട്ടുന്നതോടാപ്പം ഈ കാലയളവിലെ പലിശയും കൂട്ടുപലിശയും ഈടാക്കാനുള്ള നീക്കം തടഞ്ഞ് കേന്ദ്ര ഗവൺമെന്റ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.