തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഷ്ടപരിഹാരം പൂർണമായും കേന്ദ്രം നൽകിയേ മതിയാകൂ. അത് സംസ്ഥാനങ്ങളുടെ അവകാശമാണ്. നഷ്ടപരിഹാരത്തിന് വായ്പയെടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. സംസ്ഥാനങ്ങളുടെ വായ്പയ്ക്ക് കേന്ദ്ര സർക്കാരിനേക്കാൾ 1.52 അധികം ശതമാനം പലിശ നൽകേണ്ടി വരും. നഷ്ടപരിഹാരത്തിന് എടുക്കുന്ന വായ്പ പൂർണമായും ഉൾക്കൊള്ളാനാവും വിധം വായ്പാ പരിധി ഉയർത്തണം. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കേരളത്തിന്റെ നിലപാടാണ് സ്വീകരിച്ചത്.