madyam

ആറന്മുള: സ്കൂട്ടറിൽ നാല് ലിറ്റർ വിദേശമദ്യവുമായി കുഴിക്കാല കുറുന്താർ തേവള്ളിൽ വീട്ടിൽ അജി ദിവാകരൻ (40 ) ആറൻമുള പൊലീസ് അറസ്റ്രുചെയ്തു. സ്‌കൂട്ടർ പിടിച്ചെടുത്തു. ആവശ്യക്കാർ ഫോൺ മുഖേന ബന്ധപ്പെടുമ്പോൾ സാധനം എത്തിച്ചു കൊടുത്തുവരികയായിരുന്നു. സി. ഐ. ജി. സന്തോഷ് കുമാർ, എസ്. ഐ. സി. കെ. വേണു, എ.എസ്.ഐ. പ്രസാദ് എസ്,സി. പി. ഒ. സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് അറസ്റ്റ്.