nature

തിരുവനന്തപുരം: ആർ.എസ്.എസ് അനുകൂല പരിസ്ഥിതി സംഘടനയായ പര്യാവരൺ സംരക്ഷണും ഇനിഷ്യേറ്രീവ് ഫോർ മോറൽ ആൻഡ് കൾച്ചറൽ ട്രെയിനിംഗ് ഫൗണ്ടേഷനും ചേർന്ന് രാജ്യത്താകെ ഇന്ന് പ്രകൃതി വന്ദൻ പരിപാടി നടത്തും. കേരളത്തിൽ 200 കേന്ദ്രങ്ങളിലാണ് പരിപാടി നടക്കുക. ഇന്നു രാവിലെ 10 മുതൽ 11 വരെ നടക്കുന്ന പരിപാടിയിൽ പരിസ്ഥിതി വന ജീവജാലങ്ങളെ വന്ദിക്കും. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ഓൺലൈനിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കുടുംബങ്ങൾക്ക് വീട്ടിലോ പൂന്തോട്ടത്തിലോ പൊതു ഉദ്യാനങ്ങളിലോ സാമൂഹിക അകലം പാലിച്ച് പ്രകൃതി വന്ദനം നടത്താം. വൃക്ഷം,ആന,പശു,തുളസി,മാതൃഭൂമി,ജലാശയം എന്നിവയിലേതെങ്കിലും ഒന്നിനെയോ അതിലധികമോ ആയ പ്രതീകങ്ങളെ ആരതി ഉഴിഞ്ഞാണ് വന്ദിക്കുക. തിരുവനന്തപുരത്ത് കൈതമുക്ക് അനന്തപുരം ബാങ്ക് ഓഡിറ്രോറിയത്തിലും പരിപാടി നടക്കുമെന്ന് സംസ്ഥാന കൺവീനർ ര‌ഞ്ജിത് കാർത്തികേയനും കാര്യദർശി പി.രാജശേഖരനും അറിയിച്ചു.