തിരുവനന്തപുരം: മാദ്ധ്യമങ്ങൾ അവരുടെ ധർമ്മം നിർവ്വഹിക്കേണ്ട രീതിയിലല്ല പെരുമാറുന്നതെങ്കിൽ സംസ്ഥാന സർക്കാർ പ്രസ് കൗൺസിലിനെ പരാതിയുമായി സമീപിക്കാൻ നിർബന്ധിതമാകുമെന്ന് മന്ത്രി ബാലൻ പറഞ്ഞതിൽ തെറ്രില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പി.എസ്.സി നാടിന് കൊള്ളാത്തവരാണെന്ന് ചിത്രീകരിക്കുന്ന രീതി ശരിയാണോയെന്ന് ചിന്തിക്കണമെന്ന്, പി.എസ്.സിക്കെതിരെ മാദ്ധ്യമങ്ങളിലൂടെ വിമർശനം നടത്തിയ ഉദ്യോഗാർത്ഥികളെ വിലക്കിയ നടപടിയെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി നാടിന് കൊള്ളാത്തവരാണെന്ന് ചിത്രീകരിക്കുന്ന രീതി ശരിയാണോ. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന ഇടപെടൽ നാടിന് ചേർന്നതല്ല.