റഷീദ് പാറയ്ക്കലിന്റെ പിതാവ് അബ്ദുൾ റഹ്‌മാൻ
വടക്കാഞ്ചേരി: കഥാകൃത്തും സംവിധായകനുമായ റഷീദ് പാറയ്ക്കലിന്റെ പിതാവ് പാറയ്ക്കൽ വീട്ടിൽ അബ്ദുൾ റഹ്മാൻ (76) നിര്യാതനായി. ഭാര്യ: ആമിന. മറ്റ് മക്കൾ: അസീസ്, റംല, റസിയ. മരുമക്കൾ: ഷമിത്ര, സുഹൈറ, ഹനീഫ.
ആന്റണി
കൊറ്റനെല്ലൂർ: ഇടപ്പിള്ളി പരേതനായ ജോസഫ് മകൻ ആന്റണി (61) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് കൊറ്റനെല്ലൂർ ഫത്തിമ മാതാ പള്ളി സെമിത്തേരിയിൽ അമ്മ: ലീല. ഭാര്യ: ഷൈല. മക്കൾ: കെൽവിൻ, വിവിൻ, ആഷ. മരുമകൾ: നീന കെൽവിൻ.
ജനാർദ്ദനൻ നായർ
ഏങ്ങണ്ടിയൂർ: പനയംകുളങ്ങര ക്ഷേത്രം ട്രസ്റ്റിയും, മഞ്ഞളാവിൽ തറവാട്ട് കാരണവരുമായ എം. ജനാർദ്ദനൻ നായർ (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: മനോരമ, ഗീതാഞ്ജലി, ഇന്ദുലേഖ. മരുമക്കൾ: കേശവൻ, സുധാകർ, സുധാകരൻ.