കല്ലിയൂർ : മഹാത്മാ നഗർ മന്നാഭവനിൽ എസ്. രാജു (65) നിര്യാതനായി. ഭാര്യ: എസ്‌തർ റാണി. മക്കൾ: അഖിൽ രാജ്, അനൂപ് രാജ്. പ്രാർത്ഥന: 31ന് രാവിലെ 9ന്.

അസുമാബീവി

കഴക്കൂട്ടം : ആമ്പല്ലൂർ സൈനിക സ്കൂൾ പുതുവൽ പുത്തൻവീട്ടിൽ അസുമാബീവി (80) നിര്യാതയായി. മക്കൾ: ജമീലബീവി, അബ്ദുൽ വാഹിദ്, റംലാബീവി, നാസർ, ജസീലബീവി. മരുമക്കൾ: എം.എ. ജലാൽ, പരേതനായ സുലൈമാൻ, ഷാജഹാൻ, താജുന്നിസ, ജബൈറാബീവി.

ജോൺസൻ

തിരുവനന്തപുരം : കൈതമുക്ക് ടി.സി 28/35 (6) എം.ആർ.എ 18 (ബി​) യി​ൽ തി​രു. താലൂക്ക് കമ്മി​റ്റി​ എക്സ് സർവീസ്‌മെൻ ലീഗ് വൈസ് പ്രസിഡന്റ് സി. ജോൺസൻ (80) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഗീത, ബിന്ദു, ബീന, ബിനു. മരുമക്കൾ: തങ്കച്ചൻ, പാസ്‌ക്കൽ, ബി.പീറ്റർ, സാംലോപ്പസ്, അജിത.

ബാബു

പാളയംകുന്ന് : തെങ്ങുവിള പുത്തൻവീട്ടിൽ ബാബു (50) അബുദാബിയിൽ നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: അഞ്ജന, ആരാധ്യൻ. സംസ്കാരം ഇന്ന് രാവിലെ 7ന് പാളയംകുന്ന് തെങ്ങുവിള വീട്ടിൽ.