onam

കല്ലമ്പലം: കൊവിഡ് പേടിയിലും കരുതലൊരുക്കി ഓണമാഘോഷിക്കാനായി നാടിന്ന് ഉത്രാടപ്പാച്ചിലിലമരും. വിലക്കയറ്റവും നാടൻ പൂക്കളുടെ ക്ഷാമവും കാരണം പലയിടത്തും അത്തപ്പൂക്കളം പേരിനുമാത്രമാണ്. എന്നാൽ ഉത്രാടം തിരുവോണം നാളുകളിലെ അത്തപ്പൂക്കളം ഉഷാറാക്കാൻ പൂക്കൾ ശേഖരിക്കുന്ന തിരക്കിലാണ് കുട്ടികൾ. കൊവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലടക്കം വൻതിരക്കാണ്. നിരവധി ഓഫറുകളുമായി കടകളും ഓണത്തിനായി തയ്യാറെടുത്തുകഴിഞ്ഞു. ഇത്തവണ ആഘോഷത്തിന്റെ പൊലിമ കുറയുമെങ്കിലും ഓണക്കാലത്തെ വ്യത്യസ്‌തമാക്കാൻ നവമാദ്ധ്യമങ്ങളും സജീവമാണ്. സാമൂഹിക അകലം പാലിച്ചും കരടികളി, കസേരകളി, മുളയിൽ കയറ്റം, ഉറിയടി തുടങ്ങി വിവിധ കളികളാണ് സംഘടിപ്പിക്കുന്നത്.