bevco

തിരുവനന്തപുരം: ഇന്ന് മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യവില്പനയില്ല. ബാറുകളും ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും അടച്ചു. കഴിഞ്ഞ വർഷം മുതൽ ഔട്ട്ലെറ്റുകൾക്ക് തിരുവോണനാളിൽ അവധിയാണ്. കൊവിഡിൻെറ പശ്ചാത്തലത്തിൽ തിരക്കൊഴിവാക്കാൻ ഇക്കുറി ബാറുകളും തുറക്കില്ല. നാളെ സെപ്തംബർ ഒന്ന് ഡ്രൈ ഡേയും മറ്റൊന്നാൾ ഗുരുദേവ ജയന്തിയുമായതിനാലാണ് മദ്യ വില്പനയില്ലാത്തത്.

ഇന്ന് കഴിഞ്ഞാൽ ഇനി വ്യാഴാഴ്ചയേ മദ്യശാലകൾ തുറക്കുകയുളളൂ.