ബാലരാമപുരം: വ്യാപാരി വ്യവസായി സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാലരാമപുരത്ത് മാതൃകാ കൃഷിത്തോട്ടത്തിൽ വിളെവടുപ്പ് നടന്നു. മണലിയിൽ ശശികുമാറിന്റെ തോട്ടത്തിൽ കെ.ആൻസലൻ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പാപ്പച്ചൻ, ജില്ലാ സെക്രട്ടറി എം. ബാബുജാൻ, ജില്ലാ ട്രഷറർ പി.എൻ. മധു, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ഫ്രെഡറിക് ഷാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഷാമിലാബിവി, ഏര്യാ സെക്രട്ടറി എസ്.കെ. സുരേഷ് ചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം എസ്. രാജശേഖരൻ, കെ. സുരേന്ദ്രൻ, ഷേക്ക് മുഹയുദീൻ, എ. നാസിമുദീൻ, എ. സലീം, അബ്ദുൽ സലാം, തോപ്പിൽ ശിവകുമാർ, നൗഷാദ് എന്നിവർ പങ്കെടുത്തു.