ബാലരാമപുരം: നേമം ബ്ലോക്ക് പഞ്ചായത്ത് സാംസ്ക്കാരിക ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു. നേമംബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളുടെ ചരിത്രം, സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലം, ബ്ലോക്ക് പ്രദേശത്തെ സാഹിത്യകാരന്മാർ, സാംസ്കാരിക പ്രവർത്തകർ ,നാടക-സിനിമ-സീരിയൽ കലാകാരന്മാർ തുടങ്ങിയവരുടെ ലഘു ജീവചരിത്രവും ഫോട്ടോയും ഡയറക്ടറിയിൽ ചേർക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളും സാംസ്ക്കാരിക ചരിത്രവും ഭാവിതലമുറയ്ക്കായി ശേഖരിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തള കുമാരി പറഞ്ഞു. ഡയറക്ടറിയിൽ ഉൾപ്പെടുത്തുവാനായി ചരിത്ര രേഖകൾ കൈവശമുള്ളവർക്ക് ബ്ലോക്ക് പഞ്ചായത്തിന് നല്കാം. ബ്ലോക്ക് പഞ്ചായത്ത് മേഖലയിലെ സാഹിത്യകാരന്മാരും സാംസ്ക്കാരിക പ്രവർത്തകരും തങ്ങളുടെ ലഘു ജിവചരിത്രക്കുറിപ്പും ഫോട്ടോയും സെപ്തംബർ മൂന്നിനകം ഓഫീസിൽ നേരിട്ടോ bdonemom@gmail.com എന്ന ഇ മെയിൽ വഴിയോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400405059 എന്ന നമ്പരിൽ ബന്ധപ്പെടാം.