paliyettive

മുടപുരം: പാലിയേറ്റിവ് ചികിത്സയിൽ കഴിയുന്നവരെ നേരിൽ കാണാനും സാന്ത്വനപ്പെടുത്താനുമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷിന്റെ നേതൃത്വത്തിൽ സാന്ത്വന യാത്ര നടത്തി. രോഗികൾക്ക് ഓണക്കോടിയും ഓണക്കിറ്റും കൈമാറി. ചിറയിൻകീഴ് പഞ്ചായത്തിലെ പണ്ടകശാല പുത്തൻകോട്ട വീട്ടിലെ 82 വയസുള്ള അംബുജാക്ഷിയമ്മയുടെ വീട്ടിൽ നിന്നാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആർ. സരിത തുടങ്ങിയവരും ഒപ്പം കൂടി. രണ്ട് ദിവസത്തെ യാത്ര കിഴുവിലം പഞ്ചായത്തിലെ കടുവയിൽ അശ്വതി ഭവനിൽ 80 വയസുള്ള അപ്പുക്കുട്ടന്റെ വീട്ടിൽ സമാപിച്ചു. രണ്ടു ദിവസം കൊണ്ട് നൂറോളം വീടുകൾ സന്ദർശിച്ചു

ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ചന്ദ്രൻ, ചിറയിൻകീഴ് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്ന ഡി.എസ്, കൊവിഡ് നോഡൽ ഓഫീസർ ഡോ. രാമ കൃഷ്ണ ബാബു, പാലിയേറ്റീവ് നഴ്സുമാരായ മഞ്ചു ബിജു, നീതു സുനിൽ, ഫിസിയോ തെറാപ്പിസ്റ്റ് ദീപു .ജി, അരുൺ ജെ.എസ് എന്നിവരും പങ്കെടുത്തു.