life-mission

തിരുവനന്തപുരം: ലൈഫ് മിഷൻ യു.എ.ഇയിലെ റെഡ‌് ക്രസന്റുമായി കരാർ ഒപ്പിട്ടത് കേന്ദ്രസർക്കാരിന്റെ അനുമതി നേടിയിട്ടാണോ എന്ന എൻഫോഴ്മെന്റ് ഡയറക്ടറേറ്രിന്റെ ചോദ്യത്തിന് സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇതുവരെ മറുപടി നൽകിയില്ല. മറുപടി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്. തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്ര് നിർമ്മിക്കുന്നതിനായി 20 കോടി രൂപയാണ് റെഡ് ക്രസന്റ് നൽകാമെന്നറ്രത്. വിദേശത്ത് നിന്ന് പണം വാങ്ങാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയിരുന്നുവോയെന്നും ചീഫ് സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. പത്ത് ദിവസത്തിലധികമായി ഇ.ഡി വിശദീകരണം ആവശ്യപ്പെട്ടിട്ട്.