onam-photo
തിരുവനന്തപുരം പേപ്പാറയ്ക്കടുത്ത് പൊടിയകാല ആദിവാസി ഊരിലെ കുട്ടികൾ അവരുടെ കാവിനു സമീപം കാട്ടുപൂക്കൾ കൊണ്ട് അത്തപ്പൂക്കളം ഒരുക്കിയപ്പോൾ

തിരുവനന്തപുരം: മാലോകരെല്ലാരും ഒന്നുപോലെ കഴിയുന്ന ഊരിൽ തിരുവോണമില്ല. അവർക്കുള്ളത് ഒത്തോണം മാത്രം.

എല്ലാവരുമുണ്ടവിടെ പൂക്കളമൊരുക്കാൻ.ഇത് കാടാണ്. ഇവർ കാടിന്റെ മക്കളും. നാട്ടിൽ നിന്നു പറന്നകന്ന ഓണത്തുമ്പികൾ ഇവിടുണ്ട്. നാട്ടു വരമ്പിൽനിന്നു മറഞ്ഞ തുമ്പപ്പൂവും കാണാം. നാടുമറന്ന ഓണക്കളികൾ കാടു മറന്നിട്ടില്ല. ഇത് പേപ്പാറയ്ക്കടുത്തുള്ള പൊടിയകാല ഊര്. ഊരുമൂപ്പനും 72 കുടുംബങ്ങളും ഒത്തൊരുമയോടെ കഴിയുന്ന ഭൂമി.

കാവിന്റെ മുറ്റത്ത് കുട്ടികൾ അത്തമൊരുക്കുന്നതു കാണാൻ ഊരുമൂപ്പൻ ശ്രീകുമാർ കാണി എത്തി. ഒപ്പം ഭാര്യ വസന്തയും മകൾ ശ്രീക്കുട്ടിയും. ഊരിലെ ഏറ്റവും കൂടുതൽ പ്രായമുള്ള പരപ്പി അമ്മൂമ്മ എത്തിയപ്പോൾ കുട്ടികൾക്ക് പാട്ടുകേൾക്കണം

''ഒന്നാനാം മേലെ മേലേ ഇണപ്രാവ് ചുള്ളിയൊടിച്ചൂ..

ഇണപ്രാവ് പങ്കുവച്ചു

ഇണ പ്രാവ് മുട്ടയിട്ടു,​

ഇണപ്രാവ് അടകിടന്നു..പൊൻപിറാവേ...തെയ് തെയ്യ്...''

ഓണപ്പാട്ട് പാടിക്കൂടേ എന്ന് മൂപ്പൻ

''ഒന്നാനാം കൊച്ചു തുമ്പീ എന്റൂടെ പോരുമോ നീ...

നിന്റൂടെ പോന്നാലോ എന്തെല്ലാം തരുമെനിക്ക്''

ഇവിടെ ഒത്തോണമാണ്- മൂപ്പൻ പറഞ്ഞു. ഊരിലെ 72 കുടുംബങ്ങളും ഒരുമിച്ച് സദ്യ ഒരുക്കി കഴിക്കും ഒരുമിച്ച് പാട്ടുപാടും, കളിക്കും. നെല്ല് മെതിച്ച് കുത്തി അരിയാക്കി ഒരിടത്ത് എത്തിക്കും.എല്ലാവരും ഒത്തുകൂടി പാചകം ചെയ്യും. ഒരുമിച്ച് സദ്യ,​ പാട്ട്,​ കളികൾ അങ്ങനെ ഏഴു നാൾ... അതാണിവിടത്തെ ഓണം'

പക്ഷേ, മുപ്പന്റെ മനസിൽ ആശങ്കകൾ.

'കാടു കാണാമെന്നുംപറഞ്ഞ് ആരും വരല്ലേ. കാട്ടിൽ കൊവിഡ് എത്തിയിട്ടില്ല.ഒത്തോണം പോലും വേണ്ടെന്ന് വച്ചിരിക്കുകയാണ്. കാരണം

പുറത്തുപോയി സാധനങ്ങൾ വാങ്ങേണ്ടി വരുന്നു. അങ്ങനെ സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന് കൊവിഡിന് വഴിയൊരുക്കാൻ അവർ തയ്യാറല്ല.

ക​രു​ത​ലി​ന്റെ​ ​പൊ​ന്നൊ​ണം

​ഇ​ന്ന് ​തി​രു​വോ​ണം.​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ഒ​ത്തൊ​രു​മ​യു​ടെ​യും​ ​പ്ര​തീ​ക്ഷ​യു​ടേ​യും
നി​ലാ​വ് ​പ​ക​രു​ന്ന​ ​ദി​നം.​നൂ​റ്റാ​ണ്ടി​ലെ​ ​ത​ന്നെ​ ​മ​ഹാ​മാ​രി​യി​ൽ​ ​ലോ​കം​ ​പ​ക​ച്ചു​നി​ൽ​ക്കു​മ്പോ​ഴും,​ ​മു​ന്നോ​ട്ടു​ ​കു​തി​ക്കാ​ൻ​ ​ന​മ്മെ​ ​പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ​ഈ​ ​ഓ​ണ​ക്കാ​ല​വും.
പു​ഞ്ചി​രി​മാ​യ്ക്കു​ന്ന​ ​മു​ഖാ​വ​ര​ണ​ത്തോ​ടെ,​ ​അ​ക​ലെ​നി​ന്ന് ​ഹൃ​ദ​യം​കൊ​ണ്ട് ​ഒ​ന്നാ​വു​ക​യേ​ ​നി​വൃ​ത്തി​യു​ള്ളൂ.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ഇ​ത് ​ക​രു​ത​ലോ​ണ​മാ​ണ്.
കു​ട്ടി​ക​ളെ​ല്ലാം​ ​മു​റ്റ​ത്ത് ​പൂ​ക്ക​ളം​ ​തീ​ർ​ക്കും.​ ​ഉ​ച്ച​യ്ക്ക് ​സ​ദ്യ.​ ​ഓ​ൺ​ലൈ​നി​ലൂ​ടെ​ ​ആ​ശം​സ​ക​ൾ​ ​കൈ​മാ​റും.
ലോ​ക​ത്തി​ന്റെ​ ​ഏ​ത​റ്റ​ത്തു​മു​ള്ള​ ​മ​ല​യാ​ളി​ക്കും​ ​ഓ​ണം​ ​എ​ന്നും​ ​ഗൃ​ഹാ​തു​ര​ത്വം​ ​ഉ​ണ​ർ​ത്തു​ന്ന​ ​ഓ​ർ​മ്മ​ ​ത​ന്നെ​യാ​ണ്.​ ​അ​ത്തം​ ​നാ​ളി​ൽ​ ​തു​ട​ങ്ങി​യ​ ​ഒ​രു​ക്ക​ങ്ങ​ളാ​ണ് ​തി​രു​വോ​ണ​നാ​ളാ​യ​ ​ഇ​ന്ന് ​പൂ​ർ​ണ​ത​യി​ലെ​ത്തു​ന്ന​ത്.