വെള്ളറട: തട്ടിട്ടമ്പലത്ത് പി.എസ്.സി ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്
കോൺഗ്രസിന്റെയും ബി.ജെ പിയുടെയും നേതൃത്വത്തിൽ കാരക്കോണത്ത് വൻ പ്രതിഷേധം. എം. വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ രാവിലെ തട്ടിട്ടമ്പലത്ത് പ്രകടനം നടത്തി. പിന്നാലെ ബി.ജെ.പി, യുവമോർച്ച പ്രവർത്തകരുടെയും പ്രകടനം നടന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.എസ്. ശബരിനാഥൻ എം.എൽ.എ തുടങ്ങിയവർ മരിച്ച അനുവിന്റെ വീട് സന്ദർശിച്ചു. രാവിലെ അനുവിന്റെ ആത്മഹത്യയറിഞ്ഞ് സ്ഥലത്തെത്തിയ സി.കെ. ഹരീന്ദ്രൻ എം.എൽഎയ്ക്കു നേരെ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.