baik

വക്കം: വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിനശിച്ച നിലയിൽ. വക്കം ജീവധാര ആശുപത്രിക്ക് സമീപം അടിവാരത്ത് അനിതയുടെ പേരിലുള്ള പൾസർ ബൈക്കാണ് കഴിഞ്ഞ രാത്രി പതിനൊന്നോടെ കത്തിയത്. പത്തര മണിയോടെയാണ് വീട്ടുകാർ ലൈറ്റുകൾ അണച്ച് കിടന്നത്. പിന്നീടാണ് പൊട്ടിത്തെറിയോടെ ബൈക്ക് കത്തിയത്. കടയ്ക്കാവൂർ പൊലീസെത്തി പരിശോധന നടത്തി.