pinarayi

തിരുവനന്തപുരം: റിസർവ് ബാങ്ക് പ്രഖ്യാപിച്ച ലോൺ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൊറട്ടോറിയം പരിധി ഈവർഷം ഡിസംബർ 31 വരെ നീട്ടി നൽകുന്നതോടൊപ്പം പലിശയിൽ ഇളവു നൽകണം. സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും (എം.എസ്.എം.ഇ ) ചെറുകിട വ്യാപാരികളും കടുത്ത പണഞെരുക്കം അനുഭവിക്കുന്ന സമയത്ത് മൊറട്ടോറിയം തുടരേണ്ടത് അനിവാര്യമാണ്. മൊറട്ടോറിയം കാലയളവിലെ ഭീമമായ പലിശയും വലിയ വെല്ലുവിളിയായി മാറിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.