വർക്കല: കേരള യൂണിവേഴ്സിറ്രിയുടെ ബിരുദ പരീക്ഷയിൽ ശിവഗിരി ശ്രീനാരായണ കോളേജിലെ അഞ്ച് വിദ്യാർത്ഥികൾക്ക് റാങ്കിന്റെ തിളക്കം. ജിയോളജി, സുവോളജി, കെമിസ്ട്രി വിഭാഗങ്ങളിലാണ് റാങ്ക് ലഭിച്ചത്. ജിയോളജിയിൽ എം.എസ്. ശ്രീശ്രുതിക്ക് ഒന്നാം റാങ്കും ആതിരകൃഷ്ണന് മൂന്നാം റാങ്കും സുവോളജിയിൽ എസ്.എസ്. അപർണ്ണയ്ക്ക് രണ്ടാം റാങ്കും എച്ച്.മുനയ്ക്ക് മൂന്നാം റാങ്കും കെമിസ്ട്രിയിൽ എം. തസ്‌നി ഹാഷിമിന് മൂന്നാം റാങ്കും ലഭിച്ചു. ജിയോളജിയിൽ ഒന്നാം റാങ്ക് നേടിയ ശ്രീശ്രുതി വർക്കല രഘുനാഥപുരം ശ്രീജനാർദ്ദനാലയത്തിൽ മുരളീദാസിന്റെയും സുനിതയുടെയും മകളാണ്. വർക്കല പുന്നമൂട് നന്ദനത്തിൽ ഉണ്ണിക്കൃഷ്ണൻനായരുടെയും ബിന്ദുവിന്റെയും മകളാണ് ആതിരകൃഷ്ണൻ, സുവോളജിയിൽ രണ്ടാം റാങ്ക് നേടിയ അപർണ്ണ ആറ്റിങ്ങൽ എം.ആർ. നിവാസിൽ സുനിൽകുമാറിന്റെയും സിന്ധുലേഖയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ മുന വർക്കല ഓടയം എച്ച്.എച്ച് ഹൗസിൽ ഹിറോസിന്റെ മകളാണ്. കല്ലമ്പലം ചാത്തമ്പറ തസ്നി മൻസിലിൽ മുഹമ്മദ് ഹാഷിമിന്റെയും സജനയുടെയും മകളാണ് കെമിസ്ട്രിയിൽ റാങ്ക് നേടിയ തസ്‌നി ഹാഷിം. റാങ്ക് ജേതാക്കളെയും മികച്ച വിജയംനേടിയ വിദ്യാർത്ഥികളെയും പ്രിൻസിപ്പൽ ഡോ. കെ.സി. പ്രീത, മാനേജ്മെന്റ് പ്രതിനിധി അജി എസ്.ആർ.എം, വകുപ്പ് മേധാവികൾ തുടങ്ങിയവർ അഭിനന്ദിച്ചു.
ഫോട്ടോ: റാങ്ക് ജേതാക്കളായ അപർണ്ണ. എസ്.എസ്, മുന. എച്ച്, ശ്രീശ്രുതി, ആതിരകൃഷ്ണൻ, തസ് നി ഹാഷിം