cm

തിരുവനന്തപുരം: വിവിധ ക്ഷേമ പെൻഷനുകൾ 100 രൂപ വീതം കൂട്ടിയും, റേഷൻകട വഴിയുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നാല് മാസത്തേക്കു കൂടി നീട്ടിയും അധികാരത്തിന്റെ അവസാന വർഷം സർക്കാരിന്റെ തിരുവോണ സമ്മാനം.

അടുത്ത നൂറു ദിവസത്തിനകം പൂർത്തിയാക്കുന്നതും തുടങ്ങാനാകുന്നതുമായ നൂറ് പദ്ധതികൾ ഉത്രാട ദിനത്തിലെ പ്രത്യേക വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.

കോളേജ്, ഹയർ സെക്കൻഡറി തലങ്ങളിൽ 1000 പുതിയ തസ്തികകൾ സൃഷ്ടിക്കും. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് പരമാവധി ആശ്വാസമെത്തിക്കും. മാസം തോറും പെൻഷൻ വിതരണം ചെയ്യും. ഈ സർക്കാരിന്റെ ഏറ്റവും നല്ല പ്രവൃത്തി സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിലെ മാറ്റങ്ങളാണ്. യു.ഡി.എഫ് സർക്കാർ ഭരണമൊഴിയുമ്പോൾ 600 രൂപയായിരുന്ന പെൻഷൻ ക്രമമായി 1300 രൂപയാക്കി. ഗുണഭോക്താക്കളുടെ എണ്ണം 35 ലക്ഷത്തിൽ നിന്ന് 58 ലക്ഷമാക്കിയി ഉയർത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ടെസ്റ്റുകൾ

പ്രതിദിനം അരലക്ഷം .

 കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമാക്കും.

 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. രാവിലെയും വൈകുന്നേരവും ഒ.പി

 മെഡിക്കൽ കോളേജ്/ ജില്ലാ/ ജനറൽ / താലൂക്ക് ആശുപത്രികളുടെ ഭാഗമായി 24 പുതിയ

കെട്ടിടങ്ങൾ.

 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, 9 സ്‌കാനിംഗ് കേന്ദ്രങ്ങൾ, 3 പുതിയ കാത്ത് ലാബുകൾ, 2 ആധുനിക കാൻസർ ചികിത്സാ സംവിധാനങ്ങൾ.

5 ലക്ഷം കുട്ടികൾക്ക്

ലാപ്‌ടോപ്പ്

 അഞ്ച് ലക്ഷം കുട്ടികൾക്ക് കെ.എസ്.എഫ്.ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ലാപ്‌ടോപ്പുകൾ എത്തിക്കാൻ വിദ്യാശ്രീ പദ്ധതി

 5 കോടി വീതം മുടക്കി 35- ഉം, 3 കോടി വീതം ചെലവിൽ- 14 ഉം സ്‌കൂൾ കെട്ടിടങ്ങൾ. 11,400 സ്‌കൂളുകളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ.

 സർക്കാർ, എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ. ആദ്യ 100 കോഴ്സുകൾ സെപ്തംബർ 15-നകം.

 126 കോടി രൂപ മുടക്കിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 32 കെട്ടിടങ്ങൾ.

പ്രകടനപത്രികയിലെ ഓരോ കാര്യവും പുതിയ കാലത്തെ പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന ഉറപ്പാണ് സർക്കാരിന്റെ ഓണസന്ദേശം

- പിണറായി വിജയൻ

മുഖ്യമന്ത്രി

ജ​നു​വ​രി​യിൽ
സ്കൂ​ൾ​ ​തു​റ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ​അ​ട​ച്ചി​ട്ട​ ​സം​സ്ഥാ​ന​ത്തെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ജ​നു​വ​രി​യോ​ടെ​ ​തു​റ​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​ഒ​രു​ ​വ​ർ​ഷ​ത്തോ​ളം​ ​വി​ദ്യാ​ല​യ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​നി​ന്ന് ​മാ​റി​നി​ന്ന​ ​കു​ട്ടി​ക​ൾ​ ​തി​രി​ച്ചെ​ത്തു​മ്പോ​ൾ​ ​അ​വ​ർ​ക്ക് ​വേ​ണ്ട​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​സ​ജ്ജ​മാ​ക്കാ​ൻ​ ​പ​ദ്ധ​തി​ ​ആ​വി​ഷ്‌​ക​രി​ക്കും.​ 500​ ​കു​ട്ടി​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​പ​ഠി​ക്കു​ന്ന​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളി​ലും​ ​കി​ഫ്ബി​ ​ധ​ന​സ​ഹാ​യ​ത്തോ​ടെ​ ​കെ​ട്ടി​ട​നി​ർ​മാ​ണം​ ​ന​ട​ക്കു​ന്നു​ണ്ട്.​ 11,400​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​ഹൈ​ടെ​ക് ​ലാ​ബു​ക​ൾ​ ​സ​ജ്ജീ​ക​രി​ക്കും.​ 10​ ​ഐ.​ടി.​ഐ​ക​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സ​ർ​ക്കാ​ർ​ ​എ​യ്ഡ​ഡ് ​കോ​ളേ​ജു​ക​ളി​ൽ​ 150​ ​പു​തി​യ​ ​കോ​ഴ്‌​സു​ക​ൾ​ ​തു​ട​ങ്ങു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ആ​ദ്യ​ത്തെ​ 100​ ​കോ​ഴ്‌​സു​ക​ൾ​ ​സെ​പ്തം​ബ​ർ​ 15​ന​കം​ ​പ്ര​ഖ്യാ​പി​ക്കും.​ ​കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ​യും​ ​കു​ടും​ബ​ശ്രീ​യു​ടെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​അ​ഞ്ചു​ല​ക്ഷം​ ​കു​ട്ടി​ക​ൾ​ക്ക് ​ലാ​പ്‌​ടോ​പ്പു​ക​ൾ​ ​എ​ത്തി​ക്കു​ന്ന​തി​നു​ള്ള​ ​വി​ദ്യാ​ശ്രീ​ ​പ​ദ്ധ​തി​ 100​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ആ​രം​ഭി​ക്കും.