തിരുവനന്തപുരം : മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നുവെന്നാണ് ഓണസങ്കൽപ്പം. അത്തരമൊരു കാലം ഇനിയും ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണസന്ദേശത്തിൽ പറഞ്ഞു. എല്ലാവരും സ്നേഹത്തിൽ, സമാധാനത്തിൽ, സമൃദ്ധിയിൽ സന്തോഷപൂർവം കഴിയുന്ന കാലത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെ യാഥാർത്ഥ്യമാക്കണമെങ്കിൽ ക്രിയാത്മകമായ ഇടപെടലും ആത്മാർത്ഥമായ പ്രവർത്തനവും കൂടിയേ തീരൂ. കൊവിഡ് കാലത്ത് വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും സന്നദ്ധസേനാ പ്രവർത്തകർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും കൊവിഡ് പ്രതിരോധ രംഗത്തുള്ള പത്രപത്രവർത്തകർ അടക്കമുള്ള മറ്റെല്ലാവർക്കും മുഖ്യമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.