തിരുവനന്തപുരം: യുവാക്കളെ വഞ്ചിക്കുന്ന സർക്കാർ നടപടിയിലും പി.എസ്.സി റാങ്ക്‌ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലും പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് ഉപവാസം അനുഷ്ഠിക്കും. ഉപവാസം രാവിലെ 9ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി,ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ,ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.