protest

തിരുവനന്തപുരം: എയ്ഡഡ് സഹകരണ, ജുഡിഷ്യൽ രംഗത്ത് പിന്നാക്കക്കാരുടെ സാന്നിദ്ധ്യം അതീവ ദയനീയമാണെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന അദ്ധ്യക്ഷൻ സുമേഷ് അച്യുതൻ. ഭരണഘടന സംവരണം ഉറപ്പു നൽകുമ്പോഴും സംവരണം നൽകിയ എണ്ണത്തിൽ പിന്നാക്കക്കാർക്ക് ജോലി ലഭിക്കുന്നില്ല.നരേന്ദ്രൻ കമ്മിഷൻ സർക്കാരിലേക്ക് നൽകിയ ശുപാർശകൾ പരിഗണിക്കാനും സർക്കാർ തയാറായിട്ടില്ല. ഇതിനൊപ്പം കമ്പനി ബോർഡ് കോർപ്പറേഷനുകളിൽ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള പിൻവാതിൽ നിയമനവും. ഇതെല്ലാം പരിഹരിക്കാൻ സർക്കാർ ഉദ്യോഗത്തിലുള്ളവരുടെ ജാതി തിരിച്ചുള്ള കണക്ക് ഉടൻ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇൗ ആവശ്യങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയ വഴി ജനങ്ങളുടെ ഒപ്പ് ശേഖരിച്ച് 3ന് കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കമ്മിറ്റി ഗവർണർക്ക് ഒ.ബി.സി. മെമ്മോറിയൽ സമർപ്പിക്കും. ഇതിലെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ തുടർ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.