weavers

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് ഓണത്തിന് വേണ്ടത്ര ഓർഡർ കിട്ടാതെ ബാലരാമപുരം കൈത്തറി ഗ്രാമത്തിലെ നെയ്ത്തുകാർ വലിയ ദുരിതത്തിൽ. ഉപജീവനത്തിനായി കൈത്തറി വ്യവസായത്തെ നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്ന 30,000 ഓളം പേർ ഇവിടെയുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്രളയത്തെ തുടർന്ന് കൈത്തറി വ്യവസായം പ്രതിസന്ധിയിലായിരിക്കെ ഇത്തവണത്തെ കൊവിഡ് വ്യാപനം കണ്ണീരിലാഴ്ത്തുകയായിരുന്നു. ഷോപ്പുകളും ബിസിനസ് സ്ഥാപനങ്ങളും പൂട്ടിയിട്ടിരിക്കുന്നതിനാൽ സ്റ്റോക്കുകൾ കുന്നുകൂടുകയാണ്. ഡോ.ശശി തരൂർ തന്റെ ട്വിറ്റർർ അക്കൗണ്ടിൽ ബാലരാമപുരം കൈത്തറി തൊഴിലാളികളുടെ അവസ്ഥയിൽ ആശങ്കയും പിന്തുണയും പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ഇ-കൊമേഴ്‌സ് പോർട്ടൽ വഴിയോ keralaspecial.in വഴിയോ ബാലരാമപുരം കൈത്തറി ഉത്പന്നങ്ങൾ ഓൺലൈനായി വാങ്ങാനുള്ള സൗകര്യമുണ്ട്.