തിരുവനന്തപുരം: ഓണക്കാലത്ത് അളവ് തൂക്ക വെട്ടിപ്പു തടയാൻ ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാന, ജില്ലാ തലങ്ങളിൽ കൺട്രോൾ റൂം ആരംഭിച്ച് മിന്നൽ പരിശോധനകൾ ശക്തമാക്കി. കഴിഞ്ഞ നാല് ദിവസങ്ങളിലായി നടത്തിയ ഓണക്കാല പ്രത്യേക മിന്നൽ പരിശോധനകളിൽ 775 ഷോപ്പുകളിൽ പരിശോധന നടത്തുകയും 104 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിയമാനുസൃത പ്രഖ്യാപനങ്ങൾ ഇല്ലാത്ത പായ്ക്കറ്റുകൾ വില്പനയ്ക്കായി പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുക, എം.ആർ.പിയെക്കാൾ ഉയർന്ന വില ഈടാക്കുക, വില തിരുത്തുകയോ മറയ്ക്കുകയോ ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഉപഭോക്താക്കൾക്ക് കൺട്രോൾ റൂമിലും 1800 425 4835 എന്ന ടോൾ ഫ്രീ നമ്പരിലും സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലും പരാതികൾ അറിയിക്കാമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ അറിയിച്ചു.
കൺട്രോൾ റൂം നമ്പരുകൾ:
തിരുവനന്തപുരം - 8281698011, 8281698020
കൊല്ലം - 8281698021, 8281698028
പത്തനംതിട്ട - 8281698029, 8281698035
ആലപ്പുഴ - 8281698036, 8281698043
കോട്ടയം - 8281698044, 8281698051
ഇടുക്കി - 8281698052, 8281698057
എറണാകുളം - 8281698058, 8281698067
തൃശൂർ - 8281698075, 8281698084
പാലക്കാട് - 8281698085 , 8281698092
മലപ്പുറം - 8281698093, 8281698103
കോഴിക്കോട് - 8281698104, 8281698115
വയനാട് - 8281698116, 8281698120
കണ്ണൂർ - 8281698121, 8281698127
കാസർകോട് - 8281698128, 8281698132