തിരുവനന്തപുരം : അവയവ ദാനത്തിലൂടെ എട്ടു പേർക്ക് പുതുജീവൻ നൽകിയ ഡോ.അഖിലേഷ്,നിഷ എന്നിവരുടെ കുടുംബാഗങ്ങൾക്ക് മന്ത്രി കെ.കെ.ശൈലജ നന്ദി അറിയിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച ബേപ്പൂർ സ്വദേശിയായ ഡോ.അഖിലേഷും രാമനാട്ടുകരയിലെ നിഷയുടെയും കുടുംബങ്ങളുടെ തീരുമാനത്തിലൂടെ കോഴിക്കോട് രണ്ട് അവയവ ദാനങ്ങളാണ് വെള്ളിയാഴ്ച നടന്നത്.തിരൂരിൽ ഹോമിയോ ഡിസ്‌പെൻസറി നടത്തുന്ന ഡോ.അഖിലേഷിന്റെ (46) മരണാനന്തര അവയവദാനം ബേബി മെമ്മോറിയൽ ആശുപത്രിയിലും നിഷയുടേത്(52)ആസ്റ്റർ മിംസ് ആശുപത്രിയിലുമായിരുന്നു.