തിരുവനന്തപുരം: തിരുവോണത്തലേന്നും ജില്ലയിലെ ആശങ്കയ്‌ക്ക് അവസാനമില്ലാതെ 310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 264 പേർക്ക് സമ്പർക്കത്തിലൂടെയും, ഉറവിടമറിയാതെ 41 പേർക്കും രോഗമുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന മൂന്നുപേർക്കും വീട്ടുനിരീക്ഷണത്തിലായിരുന്ന ഒരാളിനും രോഗം സ്ഥിരീകരിച്ചു. പാറശാല സ്വദേശി പാലയ്യന്റെ (64) മരണം കൊവിഡ് ബാധിച്ചാണെന്ന് തെളിഞ്ഞു. ഇന്നലെ ജില്ലയിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കൂടി രോഗം ബാധിച്ചു. 161 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്നലെ ജില്ലയിൽ പുതുതായി 856 പേർ രോഗനിരീക്ഷണത്തിലായി. 713 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 19,723 പേർ വീടുകളിലും 585 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ 24,281
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 19,723
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ 3,983
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ 585
ഇന്നലെ നിരീക്ഷണത്തിലായവർ 856