prathikal

കല്ലമ്പലം : ബിൽഡിംഗ് കോൺട്രാക്ടറെ ഭീഷണിപ്പെടുത്തി അമ്പതിനായിരം രൂപ ആവശ്യപ്പെടുകയും, നൽകാത്തതിനാൽ തട്ടികൊണ്ടുപോയി പണവും ആഭരണങ്ങളും കവരുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഒറ്റൂർ മുള്ളറംകോട് പ്രസിഡന്റ് ജങ്ഷൻ അജീഷ് ഭവനിൽ അജിത് (27),കല്ലമ്പലം ആലുംമൂട് സിന്ധു ഭവനിൽ വിഷ്ണു എന്ന വിജയ് (26) എന്നിവരാണ് അറസ്റ്റിലായത്.

പാവല്ലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചുകൊണ്ടിരുന്ന കരാറുകാരനെ ഗുണ്ടാത്തലവനായ റീബുവും സംഘവും പണം ആവശ്യപ്പെട്ട് ദേഹോപദ്രവം ഏൽപ്പിച്ച് അയാളുടെ കാറിന്റെ പിറകിൽ കയറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയി മർദ്ദിക്കുകയും പതിനായിരം രൂപയും വെള്ളി മോതിരവും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും വാഹനം പണയം വയ്ക്കാൻ ശ്രമിക്കുകയുംചെയ്തു. നടക്കാത്തതിനാൽ വാഹനം അടിച്ചു തകർത്ത ശേഷം കടന്നുകളയുകയായിരുന്നു. ഒന്നാം പ്രതിയായ റീബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ഫറോസ് .ഐ, സബ് ഇൻസ്‌പെക്ടർ ഗംഗപ്രസാദ്, എ.എസ്.ഐ സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.